04:07pm 08 September 2026
NEWS
പാണ്ടനാട് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം
17/04/2026  10:37 PM IST
nila
പാണ്ടനാട് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

പാണ്ടനാട്:  വരള്‍ച്ച രൂക്ഷമായതോടു കൂടി
പാണ്ടനാട് പഞ്ചായത്തിൽ കുടി വെള്ളക്ഷാമം രൂക്ഷം. വേനൽ വർധിച്ചതോടെ
 നദികളിലെയും ഇല്ലിമല തോട്ടിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. ഒട്ടുമിക്ക കിണറുകള്‍ വറ്റിവരണ്ട അവസ്ഥയിലുമാണ്.  14 വാര്‍ഡുകളുള്ള പാണ്ടനാട് പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടിയാണ്
 പമ്പാനന്ദി ഒഴുകുന്നത്.   തെക്കുവശത്ത് ഇല്ലിമല മൂഴിക്കല്‍ തോടും, ഇല്ലിമല ഭാഗത്തുകൂടി പമ്പയും അച്ചന്‍കോവിലാറും സന്ധിച്ച് പന്നായിപാലത്തിന് സമീപം പമ്പാനദിയിയില്‍ ചേരുകയാണ്.
പമ്പാ ജലസേചനപദ്ധതി പ്രകാരം നെല്‍കൃഷിക്ക് കനാല്‍ വെള്ളം ലഭിച്ചിരുന്നു.  കൊയ്ത്ത് കഴിഞ്ഞതിനാല്‍ ഇത് നിലയ്ക്കുകയും ചെയ്തു.  പഞ്ചായത്തിലെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളില്‍ കല്ലിശ്ശേരില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പില്‍ നിന്നും അഞ്ച് മുതല്‍ പതിനാല് വരെയുള്ള വാര്‍ഡുകളില്‍ കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴ സ്‌ട്രോബോര്‍ഡ് ഫാക്ടറിക്ക് സമീപമുള്ള കിണറുകളില്‍ നിന്നുമാണ് മുമ്പ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നത്.   പതിനഞ്ച് വര്‍ഷം മുമ്പ് ഈ കിണര്‍ ഇടിഞ്ഞുതാഴുകയും ട്യൂബ്‌വെല്ലിന്റെ കാലപ്പഴക്കം മൂലവും ജലം ലഭിക്കാതെയായി. ജലജീവന്‍ മിഷന്റെ പൈപ്പ് നാമമാത്രമായി ചില വഴികളില്‍ ഇട്ടിട്ടുണ്ട്. കുടിവെള്ളത്തിന് വേണ്ടി പാണ്ടനാട് നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത. പാണ്ടനാട് കുടിവെള്ള പദ്ധതി പറമ്പത്തൂര്‍പടി ഭാഗത്ത് പമ്പാനദിയുടെ തീരത്ത് പോക്കാട്ടുകടവിലുള്ള പദ്ധതി നടപ്പിലാക്കിയാല്‍ പാണ്ടനാട് പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം
ടി.ഡി. മോഹനന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.